എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Sunday, August 22, 2010

ആനേങ്ങാട്ടെ ഓണം!

കുട്ട്യേ.. ആ രേവി വന്നാല്‍ ..ദാ ഇവിടെ തറ ണ്ടാക്കാന്‍ പറയണം.. ഇത്രയും ഉയരം വച്ചാ മതി.. പറയ്ണ കേക്കുണുണ്ടോ യ്യ്..  അച്ചമ്മ ചെങ്കല്ല് കൊണ്ട് മുറ്റത്ത് ഒരു വട്ടം വരച്ചു..
മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം... ന്നാ പൂവിടുമ്പോള്‍ നടു തെറ്റില്ല...
ഞാനിത്തിരി ചാണകം കിട്ട്വോ നോക്കട്ടേ.. തറ മെഴുകാനുള്ളതെങ്കിലും കിട്ട്യാ മതിയായിരുന്നു...
അത്തം പടിക്കലെത്തി... ഒരു പണ്യൂം ആയിട്ടില്ല... ഇനിപ്പൊ ഓരോരുത്തര് വരാനും തൊടങ്ങ്വല്ലൊ... അച്ചമ്മ ഒരു കൊട്ടയുമെടുത്ത് പടി കടന്ന് പോയി...

ഓണത്തിന് എല്ലാവരും വരും.. അച്ഛമ്മയുടെ എല്ലാ മക്കളും... പേരക്കുട്ടികളും... എല്ലാരും കൂടെ നല്ല രസമായിരിക്കും.. ഒച്ചയും ബഹളവും... കളികളും....
അത്തത്തിന് അച്ചമ്മയാണ് പൂവിടുക... തറയില്‍ നല്ലോണം ചാണകം മെഴുകി... ആ കറുത്ത തറയില്‍ .. തൂവെള്ള തുമ്പപ്പൂവിട്ടാല്‍ .. കാണാന്‍ തന്നെ എന്തു രസമാണ്..
പിറ്റെ ദിവസം മുതല്‍ പൂവിടല്‍ എന്റെ പണിയാണ്..

അവിടെയുള്ള കുട്ട്യോളൊക്കെ കൊട്ടയെടുത്ത് നടക്കും പൂ പറിക്കാന്‍.. പക്ഷെ അച്ചമ്മ എന്നെ വിടില്ല...
"നമ്മടെ തൊടീലെ പൂക്കള്‍ തന്നെ മതി ...അതെന്നെ കൊറേ ണ്ടല്ലൊ"
ശരിയാണ്.. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെട്ടിരുന്ന വെല്യാന്റി.. ഓരോ പ്രാവശ്യം വരുമ്പോഴും.. ഓരോ ചെടി വയ്ക്കും... അതുകൊണ്ട് ഞങ്ങടെ മുറ്റത്തും തൊടിയിലും തന്നെ ധാരാളം പൂക്കള്‍ ഉണ്ടായിരുന്നു..
നടൂല് വക്കാന്‍ എപ്പൊഴും അടുക്ക് ചെമ്പരുത്തി.. അല്ലെങ്കില്‍ കുമ്പളപ്പൂ.. പിന്നെ അതിനു ചുറ്റും ഓരോ പൂക്കളൊ ഇതളുകളോ വട്ടത്തില്‍ ഇട്ട് വരും തറ നിറയും വരെ.. പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍... എല്ലാം തലേന്ന് തന്നെ പൂമൊട്ടായി പറിച്ച് ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വയ്ക്കും .. രാത്രി അതെടുത്ത് മുല്ലത്തറയിലെ മുല്ലച്ചെടികള്‍ക്കിടയില്‍ വയ്ക്കും.. രാവിലെ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവും.. രണ്ടു കുംബിള്‍ ഉണ്ടാവും.. ഒന്ന് വീട്ടിലേക്ക് ..ഒന്ന് സ്കൂളിലേക്ക്..  തലേ ദിവസത്തെ പൂക്കള്‍ മാറ്റി... ഒട്ടിപ്പിടിച്ചു കിടക്കുന്ന കാശിത്തുമ്പയൊക്കെ ചുരണ്ടിക്കളഞ്ഞു പുതുതായി ചാണകം മെഴുകി പുതിയ പൂക്കളം ദിവസവും തീര്‍ക്കും..
അവസാനത്തെ മൂന്നു ദിവസം പൂക്കളത്തിനെക്കാള്‍ പ്രാധാന്യം മാക്കോലത്തിനാണ്.. പച്ചരിയും കാവത്തിന്റെ വള്ളിയും ചേര്‍ത്ത് അരച്ചാണ് ഈ മാവുണ്‍ടാക്കുക.. അത് ഒരു നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒറ്റ ഒഴുക്കിന് തറയ്ക്ക് ചുറ്റും കോലം വരയ്ക്കണം.. തറയ്ക്ക് നടുവില്‍ ഓര്‍ പീഠം വയ്ച്ച് അതിനു മുകളില്‍ ഒരു നാക്കില കഷണം വയ്ക്കും.. പിന്നെ അതിനു മുകളില്‍ മാതേര് വയ്ക്കും.. പശിമയുള്ള കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മൂന്നു രൂപങ്ങള്‍ .. നടുവിലത്തേത്തിനു കുറച്ചു നീളം കൂടുതല്‍.. വെല്യാന്റി ബാക്കിയുള്ള കളിമണ്ണ് ഞങ്ങള്‍ക്കൊക്കെ തരും.. ഞങ്ങളത് കൊണ്ട് ചെറിയ കലങ്ങളും, പച്ചക്കറികളും, പാവകളും, അപ്പോള്‍ തോന്നുന്നതൊക്കെ ഉണ്ടാക്കി മാതേരിനു ചുറ്റും വയ്ക്കും .. ചെറിയ ഈര്‍ക്കിലി കഷണങ്ങളില്‍ പൂക്കള്‍ കോര്‍ത്തു മാതേരില്‍ കുത്തി വയ്ക്കും .. മാവ് കൊണ്ടു അലങ്കരിക്കും .. ഒരു കാലുള്ള ഓലക്കുട മാതേരിനു മറയായി വയ്ക്കും...  
ഉത്രാടം കുട്ട്യോള്‍ടെ ഓണമാണ്.. അന്നാണ് ഞങ്ങളൊക്കെ ആദ്യത്തെ കോടിയുടുക്കുക...  അന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് "ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" എന്ന പാട്ടൊക്കെ പാടി ആളുകള്‍ വരുന്നതും .. പാട്ട് പോലെ ഉത്രാടത്തിന് പാടും .. ദക്ഷിണ വാങ്ങില്ല .. തിരുവോണത്തിന്‍ നാള്‍ രാവിലെ വന്നു ദക്ഷിണ വാങ്ങും..

വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നതും ഉത്രാടത്തിനാണ്... ആദ്യം എല്ലാ വിഭവങ്ങളും ഒരിലയില്‍ വിളമ്പി ഈ മാതേരിനു നിവേദിച്ചിട്ടേ.. എല്ലാവര്‍ക്കും സദ്യ വിളമ്ബൂ..  ആദ്യം ഉപ്പ്, പിന്നെ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, വടുകപ്പുളി നാരങ്ങ, പുളിയിഞ്ചി, ഓലന്‍, കാളന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കു പുരട്ടി അല്ലെങ്കില്‍ ഉപ്പേരി,  ചേന വറുത്തത്, പഴം, പപ്പടം.. ഇത്രയും ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.. പിന്നെ ചോറ്, സാമ്പാര്‍ ഒക്കെ കൂട്ടി ഒരു ഊണ് ... അപ്പോഴേയ്ക്കും പായസം വിളമ്പി തുടങ്ങും.. അരിയും, ശര്‍ക്കരയും, തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ  ചൂടുള്ള പായസം വാഴയിലയില്‍ വിളമ്പുമ്പോള്‍ തന്നെ ഒരു സുഖിപ്പിക്കുന്ന മണമാണ് ...അതില്‍ പഴവും പപ്പടവും കുഴച്ചു കൂട്ടി കഴിച്ചാലോ ..ഹോ!

സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും കോലായില്‍ ഒത്തു ചേരും .. ഓരോ നാട്ടിലെ വിശേഷങ്ങളും, പഴയ കഥകളും ... അധികവും ആ സമയത്താണ് പടിക്കലില്‍ ഒരു കൂക്കിവിളിയുണ്ടാവുക.. നായടിയാണ് ... അച്ഛമ്മ ഒരിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി പടിക്കല്‍ വയ്ക്കും ... കുറച്ചു കഴിഞ്ഞ് അവിടെ ചെന്ന് നോക്കിയാല്‍ ഇല വച്ചിടത്ത്‌ ഒരു ഉറി ഉണ്ടാവും.. വീട്ടുകാര്‍ വീണ്ടും നാട്ടു വര്‍ത്തമാന ങ്ങളിലേക്ക് ..
ഞങ്ങള്‍ കുട്ടികള്‍ പടിഞ്ഞാറെ പുളിയില്‍ കെട്ടിയ ഊഞ്ഞാലിലേക്കും ...

29 comments:

raj said...

"ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" “മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം“ഇതുപോലെ തന്നെ ഇതിലെ പലതും എനിക്ക് അറിവില്ലാത്തതാണു. എങ്കിൽ തന്നെയും
ആനമങ്ങാട്ടിലെ ഓണം,അത്തംതുടങ്ങി, പൂവിളിയും, പൂ പറിക്കലും, പല തരത്തിലുള്ള നാട്ടു പൂക്കളും,(പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍.. ഈ പേരൊക്കെ ഈ കുട്ടി ഇപ്പോഴും ഓർത്തിരിക്കുന്നുവോ) പിന്നെ സദ്യയും.പായസത്തിന്റെ മണം നന്നായി അടിക്കുന്നുണ്ട്. എന്തായാലും ഇത്രയും ഗംഭീരമായ ഒരോണവും, വിഭവ സമഋദ്ദമായ് ഒരു സദ്യയും തന്നതിനു അളവുറ്റ നന്ദി.. ഒപ്പം ഒരായിരം ഓണാശംസകളും..

രവി ചെമ്മേരി said...

ഓ, തിരുവോണത്തിനു ഒരു സദ്യ ഉണ്ട ത്രുപ്തിയായി. അച്ചമ്മയുടെ കൂടെ വളര്‍ ന്നതിനാലാവും പഴയ കാര്യങ്ങളില്‍ ഇത്ര തിട്ടം . ഏതായാലും പുതിയ തലമുറ്യ്ക്ക് ഇതൊക്കെ (സദ്യ വട്ടങ്ങളും പൂക്കളുടെ പേരുകളും മറ്റും ) ഇത്ര തിട്ടം . ഇനിയും ഇങ്ങിനെ പലതും പ്രദീക്ഷിക്കുന്നു. ഓണാശം സകള്‍ .

Aisibi said...

ഇമ്മാതിരിയുള്ള ഓണങ്ങളൊക്കെ ഞാനൊക്കെ വായിച്ചും കേട്ടുമേ അറിവുള്ളൂ... വായിക്കുമ്പോ കൊതിയാകുന്നു. ആ അവസാനം പറന്ഞ്, ഉറിയുടെ കാര്യമ്, അതെന്താ? ഇതു വരെ കേട്ടിട്ടില്ല!

മനോഹരമായ വിവരണം!

jayanEvoor said...

അമ്മയോട് പറഞ്ഞു.
അമ്മ അറിയും എല്ലാവരേയും.
ഓണാശംസകളോടെ

ജയൻ, ലക്ഷ്മി, കുഞ്ഞാറ്റ, കുഞ്ഞുണ്ണി

അത്തിക്കുര്‍ശി said...

മനോഹരം!!!
ആനേങാട്ടേ ഓണം ഗ്രഹാതുരതയുടെ ഒരു സദ്യയായി ആസ്വദിചചു!!
മനസ്സില്‍ സൂക്ഷിച്ച ഓര്‍മ്മകളുടെ പച്ചത്തുരുത്ത് കൊന്‍ട് തീറ്ത്ത പൂക്കളം മനോഹരം!!, ഓര്‍മ്മകളുടെ അല്‍ഷിമേഴ്സ് അറകളില്‍നിന്ന് കുറെ പഴയ പൂക്കളെ സ്വതന്ത്രമാക്കി.....
തികച്ചും ഗ്രാമ്യമായ ബിംബങള്‍ക്കിടയില്‍ 'വല്യാന്റി' പ്രയോഗം എന്തൊ മുഴച്ച് നില്‍ക്കുന്നോ?
നന്ദി! ആനമങാടിന്റെ കഥാകാരീ..

Sorry for the spelling mistakes! trying malayalam after a long gap

Pranavam Ravikumar said...

വായിച്ചു ഓണം ആസ്വദിച്ചു.... നല്ല വിവരണം...

ആശംസകള്‍:

കൊച്ചുരവി

Anonymous said...

എനിക്ക് ഇത്ര നല്ല ഓണം ഒരിക്കലും. ഉണ്ടായിട്ടില്ല .നല്ല ഓര്‍മ്മകള്‍ നിഷാ...ഈ മാര്‍കഴി പൂവിന്റെ പടം ഉണ്ടോ?പാട്ടില്‍ കേട്ടിട്ടേ ഉള്ളു..

deeps said...

happy Onam..
me first time around here, just stopped by...
it really gives a onam-feeling...
thanks

കുഞ്ഞൂസ് (Kunjuss) said...

ഹൃദ്യമായ ഒരോണവും സദ്യയും!

Manoraj said...

നല്ല ഒരു ഓണാനുഭവം നിഷാ.. എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ്മ വന്നു. അപ്പുറത്തെ വീട്ടിലായിരുന്നു എന്റെയൊക്കെ ഓണക്കളമിടലും ഓണംകൊള്ളലും.. തൃക്കാക്കരയപ്പോ എന്റെ പടിക്കേലും വായോ.. ഞാനിട്ട പൂക്കളം കാണ്മാനും വായോ.. ഹോ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു വല്ലാത്ത ഫീല്‍.. വൈകിയാണെങ്കിലും ആശംസകള്‍

ബഷീർ said...

മനോഹരമായിരിക്കുന്നു ഈ ഓർമ്മ.. ആ അച്ചമ്മ എന്റെ മുന്നിലുണ്ട്..

ഓ.ടോ:

Adangapidari and her MIL reloaded - Says my mother

ദെന്തൂട്ടാ മനസിലായില്ല :)


@ ഐസിബി,

ഉറിയുടെ കാര്യം കാര്യമായി പറഞ്ഞതാണോ ? അതോ ! , പണ്ട് ഇമ്മടൊക്കെ വീട്ടിൽ അടുക്കളയിലും മറ്റും പാത്രങ്ങൾ വയ്ക്കുന്നതിന് കയറുകൊണ്ടും മറ്റും ഉണ്ടാക്കി കെട്ടിത്തൂക്കുന്ന ഒരു തുലാസ് പോലുള്ള ഗൃഹോപകരണമല്ലേ ഉറി !

Sranj said...

നന്ദി..RG
പൂക്കളുടെ പേരോ... എങ്ങനെ മറക്കും? അന്ന് തിരക്കിട്ട് എഴുതിയപ്പോള്‍ ചിലതൊക്കെ വിട്ടുപോയി.. നന്ത്യാര്‍ വട്ടം, നിത്യകല്യാണി, മന്ദാരം... അങ്ങനെ കുറെ..

രവിയങ്കിള്‍... ശരിയാണ്... നാടന്‍ പൂക്കളൊക്കെ ഒരു പൂക്കളത്തിലും കാണാറില്ല.. പക്ഷെ..സദ്യവട്ടങ്ങളൊക്കെ ഇന്നത്തെ കുട്ട്യോള്‍ ഓര്‍ക്കും.. മലയാള സമാജങ്ങള്‍ ഉണ്ടല്ലോ.. ല്ലേ? ;-)

അതു ശരിയാ പാത്ത്വോ... ജ്ജ് കോയിക്കണ്ടം ബെളമ്പണ ഓണേ കാണാന്‍ ബയുള്ളൂ... ല്ലേ?.. പിന്നെ ഉറി... അത് മ്മടെ അട്ക്കളേന്റെ മൂലമ്മല് തൂക്കിടണ ചൂടിക്കയറോണ്ട് ണ്ടാക്കിയ സാതനം... അതുമ്മല് പൂച്ച കക്കണ സാതനങ്ങള്.. അതായത് ഒണക്കല് മൊതല് തൈരും വെണ്ണേം വരെ.. കലത്തില് ഇട്ട് പാത്ത് വെക്കും.. ജ്ജ് അന്റെ ഉമ്മുമ്മാനോട് ചോയിച്ചോക്ക്..

Sranj said...

ബ്ലോഗ് കൊണ്ട് ഉപകാരം പലതരം...
കുടുംബക്കാരേം തിരിച്ചു കിട്ടും... അല്ലെ ജയേട്ടാ?

കുടുംബക്കാരെ മാത്രോ ... എന്റെ പ്രിയ ബാല്യകാല സഖി റഹ്മത്തിനേം തിരിച്ചു കിട്ടി... അത്തിക്കുര്‍ശിയെന്ന അവളുടെ ഭര്‍ത്താവ് ഈ ബ്ലോഗ് കാണാനിടയായതോടെ...

ഈ ഓണം എനിക്കു വളരെ വിലപ്പെട്ടതാണ്..

Sranj said...

ആനമങ്ങാട്ടേയ്ക്കു സ്വാഗതം കൊച്ചുരവി..

മൈ.. നന്ദി.. മാര്‍ഗഴിപ്പൂ.. വെളുത്ത നിറമുള്ള പൂവാണ്..വലുപ്പത്തില്‍ മുല്ലയുടെ ചേച്ചിയായി വരും... ഇതളിന്റെ കനത്തില്‍.. നന്ത്യാര്‍ വട്ടത്തിന്റെ തുണയായി വരും.... ഒറ്റയടിക്കു പറയണമെങ്കില്‍ .. നല്ല രണ്ട് കപ്പ് കോംപ്ലാന്‍ കുടിച്ച പിച്ചിപൂവ്.. വളരെ നല്ല മണമാണ്.. നിശാഗന്ധി പോലെ രാത്രിയേ വിരിയൂ...

Sranj said...

Thanks Deeps :).. and welcome to Aanamangaad!

നന്ദി മനോരാജ്..
ഇടയ്ക്കൊക്കെ കുട്ടിക്കാലത്തേയ്ക്ക് സഞ്ചരിക്കുന്നതും ഒരു നല്ല അനുഭവമാണ്.. അല്ലാതെ പിന്നെ എല്ലാം കൂടി ഒരു മാതിരി.. ഗോവിന്ദം ഭജ മൂഢമതേ! അല്ലെ? :-)

Sranj said...

നന്ദി ബഷീര്‍..

ഓ.ടോ.ഉ:
adangapidari - അധികപ്രസംഗി
MIL - Mother In Law!
പുടികിട്ട്യല്ലോ? :-)

Manoraj said...

നന്ദി മനോരാജ്..
ഇടയ്ക്കൊക്കെ കുട്ടിക്കാലത്തേയ്ക്ക് സഞ്ചരിക്കുന്നതും ഒരു നല്ല അനുഭവമാണ്.. അല്ലാതെ പിന്നെ എല്ലാം കൂടി ഒരു മാതിരി.. ഗോവിന്ദം ഭജ മൂഢമതേ! അല്ലെ? :-)

ഹ..ഹ.. അത് സത്യത്തില്‍ എഴുതികഴിഞ്ഞപ്പോള്‍ എന്തോ ഒരു അപാകത എനിക്ക് ഫീല്‍ ചെയ്തിരുന്നു നിഷാ.. പക്ഷെ എന്തെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. നിഷ പറയും വരെ.. തെറ്റ് തിരുത്തിതന്നതിന് നന്ദി ..

Unknown said...

nisha ente anamangad vayikkan aakrantham

Echmukutty said...

ഓണം കഴിഞ്ഞിട്ട് കുറെ നാളായി.
എന്നാലും ഇതു വായിച്ചപ്പോ സദ്യ ഉണ്ട സുഖം.
നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.
ഇനിയും വരാം.

Muralee Mukundan , ബിലാത്തിപട്ടണം said...

വേറിട്ട ഒരു ഓണക്കാഴ്ച്ച തന്നതിനഭിനന്ദനം...കേട്ടൊ

Unknown said...

മനോഹരമായിരിക്കുന്നു
ഇന്നാണ് ബ്ലോഗ്‌ കാണുന്നത്

Jishad Cronic said...

വന്നു കണ്ടു കീഴടങ്ങി.

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

ആദ്യായിട്ടു ഒരു ബ്ലോഗിലു വന്ന് ആഘോഷായിട്ട് ഒരു ഓണം കൂടി സന്തോഷായിട്ട് പോകുന്നു! ഇനീം വരാം, വാക്കുകളിൽ മലയാളത്തിന്റെ നീക്കിയിരിപ്പുകൾ 
കാണാൻ!

അഭി said...

ആദ്യമായിട്ടാണ് ഇവിടെ !

ഇഷ്ടമായി
ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പിള്ളേരോണം എന്റെ ഓര്‍മ്മയില്‍ കര്‍ക്കിടകമാസത്തിലെ തിരുവോണം എന്നായിരുന്നു.

ആ adikapidari അധികപ്രസംഗി കലക്കി, എന്തു കുന്തമാണെന്നു അത്ഭുതപ്പെട്ടു മിണ്ടാതിരുന്നതാ

Sranj said...

എല്ലാവര്‍ക്കും നന്ദി!!
ആദ്യമായിട്ടു ആനമങ്ങാറ്റെത്തിയ എല്ലാര്‍ക്കും സ്വാഗതം!

ഗുല്‍മോഹര്‍... said...

nice...........

hameed pattasseri said...

njan hameed puthamkulam ,kalathlekulam, thayattukulam , okke thiranjittu kittunnilla link address ayakkumallo facebookiloode