എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Friday, March 12, 2010

കഥ തുടങ്ങുന്നു ...

"വര്ണ വഴിയാ ല്ലേ?"

"ഇന്നെത്തിയെ ള്ളൂ?"... 

ഒന്നുമല്ലെങ്കില്‍ തല കുലുക്കി ഒരു "ങ്ഹാ"...   എന്തെങ്കിലും ചോദിക്കാതെ ആനമങ്ങാട്ടുകാര്‍ ഒരിക്കലും മുന്നോട്ടു പോകില്ല ... അയല്പക്കത്ത് ഒരപകടം നടന്നാലും തിരിഞ്ഞു നോക്കാത്ത പട്ടണ വാസികള്‍ക്ക് അതൊരു പുതുമയായിരിക്കും...

എല്ലാവരോടും അതെ  അതെ എന്ന് മറുപടി പറഞ്ഞു കൊണ്ട് പെട്ടിയും പിടിച്ചു അച്ഛന്‍ മുന്നില്‍ നടക്കുന്നു... കുഞ്ഞനിയനെ ഒക്കത്ത് വച്ച് ഒരു കയ്യില്‍ എന്നെയും പിടിച്ചു അമ്മ പുറകില്‍... 

ആനമങ്ങാട് ബസ്സിറങ്ങി യു. പി. സ്കൂളിന്റെ അടുത്തുള്ള  വഴിയിലൂടെ സ്കൂള്‍ ഗ്രൌണ്ടും കഴിഞ്ഞു ടൈറോസ് ക്ലബ്‌ സ്ടേജിന്റെ പിന്നിലെ ഇടവഴിയിലൂടെ നടന്നാല്‍ ആദ്യത്തെ വീട്..(ഇന്നവിടെ മാറ്റങ്ങള്‍ ഉണ്ടായിരിക്കണം ...) അന്ന് ഗൂഡല്ലൂരില്‍ നിന്ന് അവിടെ വന്നിറങ്ങുമ്പോള്‍ എനിക്കറിയില്ലായിരുന്നു പിന്നെ അങ്ങോട്ടുള്ള നാലു വര്‍ഷം അവിടെയായിരിക്കും എന്ന്.

കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ഇവിടെ എല്‍. പി. സ്കൂളില്‍ ചേര്‍ത്താം.  തുണക്ക് ചേറങ്ങോട്ടിലെ പുഷ്പയും ജയയും ഒക്കെ ണ്ടല്ലോ.. പേടിക്കാനൊന്നുമില്ല... 


അങ്ങനെ ആ ജൂണില്‍ ആനമങ്ങാട് എല്‍. പി. സ്കൂളില്‍ ചേര്‍ന്നു.  അടിക്കാത്ത മറിയ ടീച്ചറുടെ ക്ലാസ്സ്‌... മായ, സീന, റഹ്മത്ത്, രജനി, ശ്രീവിദ്യ, ശ്രീജ, .. അങ്ങനെ കുറെ കൂട്ടുകാര്‍ ... സ്കൂളിലേക്ക് പോകാനും വരാനും ചേച്ചിമാര്‍ കൂടെ.. സ്കൂളും, സ്കൂളിനു പുറത്തെ അബുക്കാന്റെ ചോരക്കട്ട പെന്‍സില്‍ കിട്ടുന്ന കടയും, ഉച്ചക്ക് തരുന്ന ഉപ്പുമാവും, സേവന വാരത്തിന്റെ ദിവസങ്ങളിലെ "സേവനങ്ങളും," വെള്ളിയാഴ്ചകളിലെ സാഹിത്യ സമാജം മത്സരങ്ങളും, ഒന്നാം ക്ലാസ്സിന്റെ ഇപ്പുറം മൂത്രപ്പുരക്ക്‌ പോകുന്ന വഴിയിലെ കുഞ്ഞു മൈതാനത്ത് നടക്കുന്ന ഓട്ട മത്സരങ്ങളും, വെള്ളത്തണ്ടും, മുളം തണ്ടും, ഓണപ്പൂക്കളങ്ങളും..എനിക്കവിടം വല്ലാതെ ഇഷ്ടപ്പെട്ടു... 

രണ്ടാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ ദിവസം... ഞാന്‍ കാര്‍ത്യായനി ടീച്ചറോട്‌ പറഞ്ഞു.. ടീച്ചറേ, ഞാന്‍ ഈയാഴ്ച കൂടിയേ ഇവിടെ വരൂ ... പിന്നെ ഞങ്ങള്‍ കോയമ്പത്തൂര്‍ക്ക് പോവും ... 

അതേ? സ്കൂളില്‍ പറഞ്ഞിട്ടില്ലല്ലോ? കുട്ടീടെ ടീസീം വാങ്ങീട്ടില്ല .. പിന്നെങ്ങനെ?

അതെനിക്കറിയില്ല .. അച്ഛന്‍ കുഞ്ഞാന്‍ കാക്കയോടു പറയണത് ഞാന്‍ കേട്ടു.  ഞങ്ങള്‍ എല്ലാരും കോയമ്പത്തൂര്‍ക്ക് പോവാണ് ന്ന്.

എല്ലാരും തിരക്കിലാണ് പെട്ടി ഒരുക്കലും തുണി മടക്കലും .... "കുട്ട്യേ ... യ്യ്  ന്റ്റൊപ്പം ഒന്ന് വാ .. മ്മക്ക് മുന്താസിന്റെ (മുംതാസ്) വീട് വരെ ഒന്ന് പോകാം ... " അച്ഛമ്മയാണ്...

ഞാന്‍ ഇന്നലെ തന്നെ അവളോട്‌ പറഞ്ഞതാ ഇന്ന് പോകും ന്ന്.. സാരലല്യ.. പോയി പറയാം .. ഇനി എപ്പഴാ കാണാന്‍ പറ്റുകന്നറിയില്ലല്ലോ ....

പക്ഷെ അപ്പോഴേക്കും അമ്മ കരയുന്നത് കേട്ടു അച്ഛമ്മ ഉള്ളിലേക്ക് തന്നെ കയറി ... എല്ലാരും അമ്മയെ ആശ്വസിപ്പിക്കുന്നു ... എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി ... 

അച്ഛമ്മ എന്‍റെ കൈ പിടിച്ചു അടുത്തേക്ക് നിര്‍ത്തി ... "നീയും കൂടി പോയാല്‍ അച്ഛമ്മക്ക്‌ ആരാ? അതുകൊണ്ടാ നീ പോകാത്തത് ട്ടോ?... നീ അച്ഛമ്മയുടെ കുട്ടിയല്ലേ?... അച്ഛന് തീരെ സുഖമില്ലത്തതോണ്ടാ അമ്മ പോണത് ...നമുക്ക് അടുത്ത ലീവിന് പോവാം കൊയമ്പത്തൂര്‍ക്ക് ട്ടോ?"

"......."

അവര്‍ രണ്ടു പേരും അനിയനേം പിടിച്ചു നടന്നു പടി കടന്നു പോകുന്നത് നോക്കി കുറെ നേരം നിന്നു...

അന്ന് കരഞ്ഞോ എന്ന് ഓര്‍മയില്ല .. പക്ഷെ ഒരു ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ ഒരു വേദന ..... അതെനിക്കിപ്പോഴും ഓര്‍മയുണ്ട്..

13 comments:

Nishad Gopal said...

Touching!!!!

Pulchaadi said...

നിഷേച്ചീ,

എന്താ പറയ്വാ.... ഹൃദയത്തില്‍ തൊടുന്ന അനുഭവസാക്ഷ്യം! ഇനിയും വരട്ടെ ഓര്‍മകള്‍. ഞാന്‍ കാത്തിരിക്കുന്നു.

റിയാന്‍.

Tomaag said...

Adipoli Moluuu

Smitha said...

ithu vayichathode ende thondayilum oru irumbunda... i can just imaging u standing and gazing up the "padi"... u rock gal

Unknown said...

anamangad lpschoolile orokaryangalum nishede achammayeyum sarikkum kananu

മാണിക്യം said...

..... വളരെ കൃത്യമായി മനസ്സില്‍ വന്ന വികാരത്തെ അഥവാ അന്ന് അനുഭവിച്ച ആ നിമിഷത്തെ വേദനയെ വിവരിച്ചു! “..... ഒരു ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ ഒരു വേദന....” അതെ ഇതിലും നന്നായി പറയാന്‍ പറ്റില്ല. ഈ ആനമങ്ങാട് ഒത്തിരി ഇഷ്ടായി നല്ല എഴുത്ത് സ്വകാര്യം പോലെ സുന്ദരം ... ....

Sranj said...

ഇതെഴുതാണോ വേണ്ടേന്നു കുറെ ആലോചിച്ചു .... പിന്നെ തട്ടിക്കൂട്ടി..
അഭിപ്രായം അറിയിച്ച ഓരോരുത്തര്‍ക്കും നന്ദി...

SatheeshKK said...

I am also u r classmate..but u forgot me!!!

SatheeshKK said...

സീന ഇന്നന്റെ വൈഫ് ആണ്

SatheeshKK said...

You Sharpened your skills in writing, now in Presentation also..i saw your programme in Jaya TV.Nice, but you are in the part of 'Chennai'..

kuttippurathu said...

ബ്ലൊഗ്സ് എല്ലാം ഇഷ്ടമായി . മുംതാസ്, കഥ തുടങ്ങുന്നു, ഒരു വട്ടം... എന്നിവ വായിച്ചപ്പോള്‍ സംഭവ ബഹുലമായ എന്റെ കുട്ടിക്കാലം ഓര്‍ത്തു പോയി. ഒരു നിമിഷം കൊണ്ട് ബാല്യ കാലം മുഴുവന്‍ മനസ്സിലൂടെ ഓടിപ്പോയ പോലെ. വള്ളുവനാടിന്റെ തനതു ശൈലി ആ ഭാഗങ്ങളിലുള്ള പഴയ കാല സുഹ്രുത്തുക്കളെ ഓര്‍ക്കുവന്‍ സഹായിച്ചു ഇരുമ്പുണ്ട പ്രയോഗം! വായിച്ചപ്പോള്‍ ഒരു ഇരുമ്പു കട്ടയില്‍ തട്ടി നിന്ന പോലെ. ആ അവസ്ഥ ഒറ്റ വാക്കില്‍ വിവരിക്കാന്‍ വേറെ വാക്കുണ്ടോ?. അറിയില്ല. കഴിഞ്ഞ ആഴ്ചയാണു നാട്ടില്‍ നിന്നു പോന്നത്.(മലപ്പുറത്തു കാരന്‍ തന്നെ. പക്ഷെ കുറച്ചു പടിഞ്ഞാറു മാറിയാണെന്നു മാത്രം) നേരില്‍ കണ്ട ഗ്രാമ ഭംഗിയെക്കാള്‍ നന്നായിരുന്നു താങ്കളുടെ വിവരണം.

പ്രൊഫൈല്‍ വായിച്ചപ്പോള്‍ അതിലേറെ അമ്പരന്നു പോയി. സാധാരണ ആരും ശ്രദ്ധിക്കാത്ത മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എത്ര ഭംഗിയായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!!!
തുടര്‍ന്നും എഴുതുക

Sranj said...

കുറേ കാലമായി ഈ വഴി വന്നിട്ട്... ഇത്രയും നല്ല വാക്കുകള്‍ ഇവിടെ കുറിച്ചിടാന്‍ തോന്നിയ നല്ല മനസ്സുകള്‍ക്കു ഒരുപാടു നന്ദി... സ്നേഹത്തിന്റെ .. ഹൃദയത്തിന്റെ ഭാഷയില്‍...

shanu said...

ഒരു ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ ഒരു വേദന...
ആശംസകള്‍