എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Monday, August 2, 2010

അച്ഛമ്മയുടെ ചൂരല്‍പ്പഴം

നല്ല പെട വച്ച് തരും ...
ചൂരല്‍ പഴത്തിന്‍റെ കുറവുണ്ട്...
പുളി വാറലോണ്ട് വരിയും...
എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അച്ഛമ്മ ഭീഷണി പ്പെടുത്തും.. പക്ഷെ അന്നന് വരെ ഒന്ന് കൈ വീശുക പോലും ചെയ്തിട്ടില്ല ... അന്ന് വരെ..
അന്ന് ഞാനും അച്ഛമ്മയും ഇത്തയും പുളി കുരു കളഞ്ഞ് ഉണക്കാനിടുകയായിരുന്നു... അപ്പോഴാണ് ഒരു ഗ്രാമ സേവിക അത് വഴി വന്നത്...
കുട്ടീ .. കുടിക്കാനിത്തിരി വെള്ളം തര്വോ...
അവര്‍ പരമ്പില്‍ കിടന്ന ഒരു പുളിയെടുത്തു വായിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു ...
അകത്തേക്ക് പോകുന്ന എന്നെ തിരിഞ്ഞു നോക്കി അവര്‍ ചോദിച്ചു .. "അല്ല.. ഇതേതാ ഈ കുട്ടി?"
അച്ഛമ്മയുടെ മറുപടിയൊന്നും ഞാന്‍ കേട്ടില്ല..
വെള്ളമെടുത്തു വന്ന എന്നോട് അവര്‍ ചോദിച്ചു .. "കുട്ടിക്ക് അമ്മേക്കാണാന്‍ തോന്നില്ലേ?"
"തോന്നും" എന്ന് പറഞ്ഞ് ഞാന്‍ വീണ്ടും എന്‍റെ ചിരട്ടയില്‍ പുളിങ്കുരു പെറുക്കിയിടാന്‍ തുടങ്ങി..
അവര്‍ നിര്‍ത്തിയില്ല ... "കണ്ടോ.. കുട്ടിക്ക് സങ്കടണ്ട് ... പറയ്ണ് ല്ലാന്നേള്ളൂ ... ഈ പ്രായത്തിലെ കുട്ട്യോള് അമ്മടെ കൂടെത്തന്നെ വളരണം .. ഇങ്ങക്ക് ഒറ്റയ്ക്ക് പറ്റില്ലെങ്കില്‍ മക്കളെ കൂടെ പോയിക്കൂടെ?"
ഈ പറയുന്നതൊന്നും കേട്ട ഭാവം അച്ഛമ്മ കാണിച്ചില്ല .. പക്ഷെ ഈ കഥ കേട്ടു പുളിയുടെ കാര്യം മറന്നു വായും പൊളിച്ചിരുന്ന  ഇത്തയെ കണ്ടിട്ട് അച്ഛമ്മയ്ക്ക് കലി കേറി.. "ഇത്തനേ.. അണക്കെന്താ പണിയൊന്നൂല്ലേ?.. ആ ചെമ്പിലേക്ക് രണ്ട് കൊടം വെള്ളം കോരി പാര്‍ന്നൂടെ?"
കേട്ട പാതി കേള്‍ക്കാത്ത പാതി ഇത്ത കുടമെടുത്ത് കിണറ്റിന്‍ കരയിലേക്കോടി..
പന്തികേട്‌ മണത്തറിഞ്ഞ സേവികയും സ്ഥലം വിട്ടു...
നെനക്ക് പഠിക്കാനൊന്നുമില്ലേ മോളേ.. നീ പോയി പഠിക്ക്.. അരക്കൊല്ല പരീക്ഷയല്ലേ നാളെ തൊടങ്ങ്ണത് ... ജയ പറഞ്ഞല്ലോ...
ഞാന്‍ ഒക്കെ പഠിച്ചു..
എപ്പ പഠിച്ചു .... പുസ്തകം കൈ കൊണ്ട് തോട്ണത് ഞാന്‍ കണ്ടിട്ടില്ല ... പോയി പഠിക്ക് കുട്ടീ ...
ഈ കൊട്ടയിലെ പുളി കഴിഞ്ഞിട്ട് പുവ്വാം...
ആങ്ഹാ ... അത്രയ്ക്കായോ അനുസരണക്കേട്‌ !... അച്ഛമ്മ ചെമ്പരത്തിയില്‍ നിന്നു ഒരു വടി പൊട്ടിക്കുന്നതേ കണ്ടുള്ളൂ ... പിന്നെ മുട്ടിനു താഴെ ഒരു നീറല്‍... പിന്നെ കരച്ചിലും ബഹളമൊന്നും അച്ഛമ്മയുടെ അടുത്തു വിലപ്പോവില്ലെന്ന നല്ല ബോധമുള്ളത് കൊണ്ട് പുസ്തകമെടുത്തു മുന്നില്‍ വച്ചു..
അരക്കൊല്ല പരീക്ഷയാണെന്ന് അച്ഛമ്മ പറഞ്ഞിട്ടാണ് അറിഞ്ഞത്.. നാളെ എന്താണാവോ പരീക്ഷ ... എന്തായാലും ഒരു നല്ല പദ്യമെടുത്തു നീട്ടി ചൊല്ലി...
ആരണ്യം തന്നില്‍ല്‍ല്‍ല്‍... പിടീ... പെട്ടിതൂ ...
അപ്പോഴാണ്‌ നീറുന്ന ഭാഗത്ത് രണ്ട് മൂന്നു ചെറിയ ചോരമുത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്..
അച്ചമ്മേ... അച്ഛമ്മ അടിച്ചിട്ട് ചോര വന്നു...
പറയുന്നതിന് മുന്‍പ്... രണ്ട് ഭാഗവും അമര്‍ത്തി മുത്തുകളുടെ വലുപ്പം കൂട്ടാന്‍ നോക്കി.. പക്ഷെ ചെറിയ മുറിയായത് കൊണ്ട് പറ്റിയില്ല ..
ഓ ന്‍റെ കുട്ട്യേ .... അച്ഛമ്മ ഓടി വന്നു അവിടെ വെളിച്ചെണ്ണ പുരട്ടി...
പിറ്റേ ദിവസം സ്കൂളില്‍ പോയപ്പോഴാണ് അറിഞ്ഞത് കണക്കാണ് പരീക്ഷ! എന്തായാലും പരീക്ഷ എളുപ്പം മാര്‍ക്ക് നൂറില്‍ നൂറ്... എനിക്ക് മാത്രമല്ല ... സീനയ്ക്കും മായയ്ക്കും ..
സ്ലേറ്റിലെ നൂറ് മായാതെ വൈകുന്നേരം വരെ സൂക്ഷിച്ചു ... അച്ഛമ്മയെ കാണിക്കാന്‍ ...
കണ്ടോ.. അച്ഛമ്മ അടിച്ചാലെന്താ... കുട്ടി നല്ലോണം പഠിച്ചില്ലേ .. കണ്ടോ മാര്‍ക്ക്... അച്ഛമ്മയ്ക്ക് സന്തോഷമായി ..
എല്ലാവരും ഒത്തുകൂടുന്ന ദിവസങ്ങളിലൊക്കെ അച്ഛമ്മ ഈ അടിയെ പറ്റിയും മാര്‍ക്കിനെ പറ്റിയും എല്ലാരോടും പറയുമായിരുന്നു...
തലേ ദിവസം പദ്യമായിരുന്നു പഠിച്ചതെന്നും മാര്‍ക്ക് കിട്ടിയത് കണക്കിനാണ് എന്നും എല്ലാര്‍ക്കും അറിയുമായിരുന്നു ... അച്ഛമ്മയ്ക്കും!  പക്ഷെ ആരും അത് തിരുത്താന്‍ പോയില്ല!  

16 comments:

jayanEvoor said...

ഒരു ചൂരൽ പഴത്തിന്റെ ഓർമ്മ....!
നന്നായെഴുതി! ഓർമ്മകൾ പഴയ കാലത്തെത്തി.

(ശരിക്കും ചൂരൽപഴം എന്നൊരു പഴം ഉണ്ട്. തിന്നിട്ടുണ്ടോ!?)

Nishad Gopal said...

back to action again!

nice to read... keep posting

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകളെ ശരിക്കും തൊട്ടുണര്‍ത്തിയ എഴുത്ത്.
ഇന്ന് അടിക്കാന്‍ പാടില്ല, ആത്മഹത്യ ചെയ്യും.

രവി ചെമ്മേരി said...

നാട്ടുവൈദ്യര്‍ തരാറുള്ള കഷായ മരുന്നു പൊലെ, ചൂരല്‍ കഷായവും ഇന്നത്തെ തലമുറൈക്ക് അന്യമായ ഒരു കാര്യമാണല്ലൊ. ഏതായാലും അഭിനയ സിദ്ധി അന്നു മുതലെ കൈവശമുണ്ടെന്നു മനസ്സിലായി. രണ്ടു തുള്ളി ചോര കൊണ്ടു ഒരു സീനുണ്ടാക്കിയതു പോലെ ഒരു ചെറിയ ഓര്‍മ്മയില്‍  നിന്നും ഒരു ലേഖനം തന്നെ മെനഞെടുത്തല്ലൊ.

മാണിക്യം said...

ഇടവേളക്ക് ശേഷം ആനമങ്ങാട് സജ്ജീവമായതില്‍ പെരുത്ത് സന്തോഷം

ഓ ! അത്രേയല്ലേയുള്ളു,
വീട്ടില്‍ അമ്മ പഠിപ്പിചു വിടും പരീക്ഷ കഴിഞ്ഞ് ചോദ്യപ്പേപ്പറില്‍ അതാത് ഉത്തരം എഴുതി കൊണ്ട് വേണം വരാന്‍ വീട്ടില്‍ വന്നു കഴിഞ്ഞ് ഉത്തരം ശരിയാണൊ എന്ന് നോക്കും എഴുതിയിരിക്കുന്നത് വച്ച് മാര്‍ക്ക് കണക്കാക്കും അതാണ് ചിട്ട. ഞാന്‍ ശരിയെന്ന് നല്ല തിട്ടമുള്ള ഉത്തരമെ എഴുതൂ .. ബാക്കി എഴുതന്‍ മറന്ന്പോയി, എന്നൊക്കെ പറഞ്ഞ് രക്ഷപെടും ഉത്തരകടലസ്സ് കിട്ടുമ്പോള്‍ അതില്‍ ഒപ്പ് ഇടീക്കാന്‍ നേരം എന്തായാലും ഒരു കൊച്ചു പെരുന്നാളിനു വകുപ്പ് ഉണ്ട് പിന്നെ അതൊന്നിച്ചു പോരെ എന്നാ എന്റെ ലൈന്‍ ..
അനിയത്തിക്കും ഇതൊക്കെ ബാധകം അവള്‍ ആണെങ്കില്‍ എന്നും അമ്മയുടെ ഗുഡ് ബുക്കില്‍ .. ഒരിക്കല്‍ കണക്ക് പരീക്ഷ കഴിഞ്ഞ് അവള്‍ ചോദ്യപേപ്പറില്‍ ഉത്തരം എഴുതി പുള്ളീക്കാരിക്ക് നൂറ് മാര്‍‌ക്ക് ഒരിക്കലും കണക്കിനു കിട്ടില്ല, അന്ന് അവള്‍ ക്ലാസ്സില്‍ എപ്പോഴും 100 കിട്ടുന്ന ലേഖയുടെ ഉത്തരവും ആയി വച്ചു നോക്കി അപ്പോള്‍ ഏതാണ്ട് എല്ലാ ഉത്തരവും ഒരു പോലെ 5 മാര്‍ക്കിന്റെ വഴിക്കണക്ക് മാത്രം വിത്യാസം അവള്‍ വേഗം ചോദ്യ പേപ്പറില്‍ ലേഖയുടെ ഉത്തരം പകര്‍ത്തി കൊണ്ടു വന്ന് അമ്മയെ കാണിച്ചു. എല്ലാം ശരി അതൊരു കണക്ക് തെറ്റ് ! അവള്‍ക്ക് കിട്ടി നല്ല അടി .. നടന്നത് പറയാനും പറ്റില്ലല്ലോ .. ഉത്തര കടലാസ്സില്‍ മാര്‍ക്ക് വന്നപ്പോള്‍ അന്ന് അവള്‍ക്ക് 100 ..
ഇന്നും അതോര്‍ക്കുമ്പോള്‍ ചിരിവരും

Mohamedkutty മുഹമ്മദുകുട്ടി said...

ഇതു വായിച്ചപ്പോഴാണ് എനിക്കു കിട്ടിയ അടിയുടെ ഓര്‍മ്മ വന്നത്. ഭൂത കാലത്തേയ്ക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടു പോയി. അനുഭവം തന്നെ ഗുരു!

അത്തിക്കുര്‍ശി said...

'Anamangad' invited me! Then read about Kapra house!! Went down further and traced Seena, Rahmath, Maya etc..

good posts and memories! mumtaz, itha etc...

To know you, i had to call one of your above classmates and gave some clues!

M... KG!! Don't worry, you do not know me!! But my wife Rahmath knows you well!!
http://www.facebook.com/profile.php?id=1227674381#!/photo.php?pid=30659543&id=1227674381&ref=fbx_album
You can see her :

അത്തിക്കുര്‍ശി said...

typo, to be read as:'N....KG' in my above comment!

Sranj said...

ആദ്യ കമന്റിനു നന്ദി ജയേട്ടന്‍... ചൂരല്‍ പഴം! ആക്കീതാണോ?

Yea Capri.. back to blogs again and that was a loong gap.. you know why!

പട്ടേപ്പാടം... നന്ദി..
പാടില്ലെങ്കിലും ചിലപ്പൊ കൈ തരിക്കാറുണ്ട്... കൊടുക്കാറുമുണ്ട്..

Sranj said...

രവിയങ്കിള്‍..
അന്ന് രണ്ടു തുള്ളി ചോരയും... ഇന്ന് ആ ഓര്‍മ്മകളും... വലിയ കാര്യങ്ങളാണ്.. ഒരു ലേഖനത്തില്‍ ഒതുക്കാന്‍ പെട്ട പാട്..!

മാണിക്യം ചേച്ചി.. ഈ ചുമന്ന കല്ല് ഇവിടെ വരാന്‍ കാത്തിരിക്കും ഞാന്‍... "മാണിക്ക്യക്കമന്റ്" എനിക്ക് progress report പോലെയാണ്

Sranj said...

മമ്മൂട്ടിക്കാ... ഉള്ളിസഞ്ചിയും അടിയും വായിച്ചു... ഇങ്ങള് ഒരടിയോണ്ട് നന്നായി..!!! എനിക്കിത് തൊടക്കം മാത്രം!

Sranj said...

Oh My God!!!
I am so happy about this blog now.. I got my lovely Rahmath back!.. I am in touch with Maya and Seena.. and always ask them about Rahmath... Everybody in my family remember her too!!
.. and who said I don't know you?? I know you for sure.. though haven't seen you... (clue - oru Angadippuram conxn!)

But that link is not working..! you get me the correct link, i will give your wife's rare pic from those days.. dunno if she has it..!

അത്തിക്കുര്‍ശി said...

Please drop me a mail to: athikkussi@gmail.com. I will give you more details. Rahmath, Sinu & Minu are on Vacation in Kunnappally. you can call her. I am in Sharjah.

Glad to note that you too know me! But Angadipuram Cnxn!!!???.... a bit perplexed!

ചേച്ചിപ്പെണ്ണ്‍ said...

I like this ..1
following ...

Sranj said...

ആനമങ്ങാട്ടെയ്ക്കു സ്വാഗതം.. ചേച്ചിപ്പെണ്ണേ.. :-)

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മകളിലേക്ക് ഊളിയിട്ടുപോയിരിക്കുന്നു...
നന്നായിട്ടുണ്ട് കേട്ടൊ നിഷ