എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Monday, March 29, 2010

പരമേശ്വരന്‍ ആശാരി


മോളെ.. ഇതാണ് ഞാന്‍ പറഞ്ഞ പരമേശ്വരന്‍ ആശാരി.. കാറല്‍ മണ്ണേന്ന് ഇപ്പൊ എത്തിയെ ഉള്ളൂ..

ഇവിടെ ഈ മേശ മുതല്‍ കഴുക്കോല്‍ വരെ ദാ ഈ ഉളി ഉഴിഞ്ഞതാ ... അദ്ദേഹം ആ ഉളി നീട്ടി കാണിച്ചു കൊണ്ട് അഭിമാനപൂര്‍വം പറഞ്ഞു. ഇത് തേക്ക്... ഇത് പ്ലാവ് ... ഇത് ആഞ്ഞിലി ... ഇത് നല്ല കരിവീട്ടി ... വീട്ടിലെ ഓരോ മര ഉരുപ്പടികളും തട്ടി നോക്കി കൂടെ വന്ന ശിഷ്യന്‍ മാരോട് തന്‍റെ വൈദഗ്ധ്യം വിവരിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം...

പരശുരാമന്‍ മാമേ... ഭക്ഷണം വിളമ്പി വച്ചിട്ടുണ്ട് ... അച്ഛമ്മ വിളിക്കുന്നു...

ഹൈ... കുട്ടീ ഞാന്‍ പരശുരാമനല്ല... പരമേശ്വരന്‍....

ശിഷ്യന്മാരുടെ ചിരി മൂപ്പര്‍ക്ക് അത്ര പിടിച്ചില്ല ...
കുട്ടി ഊണ് കഴിക്കാന്‍ വിളിച്ചത് കേട്ടില്ലേ? അതിനെങ്ങനെയാ ... ഊണിനു വിളിച്ചാല്‍ ആശാരി മുട്ടെടാ മുട്ട് ന്ന് കേട്ടിട്ടില്ലേ .. അതാ കഥ ...

കുട്ടീ .. കുട്ടി എന്നെ രാവിലേം വിളിച്ചു പരശു രാമന്‍ ന്ന് ... ന്‍റെ പേര് പരമേശ്വരന്‍ .. ദാ ഇത് കണ്ടോ .. ഈ ഉളി ആയുധമായിട്ടുള്ളവന്‍...

ആ മഴു കണ്ടോ.. അത് ആയുധമായിട്ടുള്ളവന്‍ പരശു രാമന്‍..

ഓ.. അത് ശരി...... അപ്പോ ആ മാമേം ഇന്ന് പണിക്കു വരുന്നുണ്ടോ?

ആര്?

ആ മഴു ആയുധമായിട്ടുള്ള പരശു രാമന്‍ മാമ!

ശിഷ്യന്മാര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.. പിന്നെ അതിലൊരു ശിഷ്യന്‍ എനിക്ക് വിവരിച്ചു തന്നു.. കുട്ടീ .. ഇത് ആ മാമ ഈ പ്രദേശത്തേക്ക് എറിഞ്ഞ മഴുവാണ്... കുട്ടീടെ അച്ഛമ്മ അതെടുത്തു കൊണ്ട് വന്ന്‌ ഇവിടെ ഈ കോഴിക്കൂടിന്റെ മേലെ ചാരി വച്ചതാണ്..!

ഛെ.. ഈ അച്ഛമ്മ..

അച്ഛമ്മ എന്തിനാ വല്ലോര്ടെം മഴു നമ്മടോടെ കൊട്‌ന്നു വച്ചത്?

ഏതു മഴു?

ആ ആശാരി മാമ പറഞ്ഞല്ലോ പരശു രാമന്‍ മാമ ഇങ്ങോട്ടെറിഞ്ഞ മഴു അച്ഛമ്മ ഇവിടെ കൊണ്ടന്നു ഒളിപ്പിച്ചു വച്ചതാണെന്ന്..

അച്ഛമ്മ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.. പിന്നെ ചിരി ചുമയായി.. കുട്ടീ നീ ദീപം കൊളുത്തി വാ .. ആ കഥ പറഞ്ഞു തരാം... അച്ഛമ്മ പിന്നേം ചിരിക്കാന്‍ തുടങ്ങി..

അല്ലെങ്കില്‍ വേണ്ട... എന്തോ വലിയ ചിരിക്കുള്ള കഥയാണെന്ന് തോന്നുന്നു.. ആ ആശാരിമാരും കുറെ ചിരിച്ചു എന്നോട് ഈ സത്യം പറഞ്ഞപ്പോള്‍..അച്ഛമ്മ കുറെ ചിരിച്ചാല്‍ പിന്നെ ചുമയും വലിവുമൊക്കെ വരും .... പിന്നെ ഈ നേരത്ത് കുഞ്ഞായിശുമ്മാനെ വിളിക്കാന്‍ പോണ്ടി വരും .. നാളെ പകല് ചോദിക്കാം ...

ദീപം ... ദീപം... ദീപം...

18 comments:

Nishad Gopal said...

nice one!!!

raj said...

വളരെ നന്നായിട്ടുണ്ട്.. കൂടുതൽ എഴുതാൻ സമയക്കുറവ് അനുവദിക്കുന്നില്ല.. മാത്രമല്ല കൂടുതൽ എഴുതുമ്പോൾ അതു വീണ്ടും എന്റെ ചെറുപ്പകാലത്തേക്ക് മനസ്സുകൊണ്ടുള്ള ഒരു തിരിച്ഛുപോക്കാവും.മനസ്സിൽ തട്ടുകയോ, അതു എന്റെ കണ്ണുകളെ ഈറനണിയിക്കുകയോ ചെയ്താൽ എന്റെ മടിയിൽ എന്റെ കണ്ണുകളിലേക്കു നോക്കിക്കിടക്കുന്ന എന്റെ കുഞ്ഞൂമകൾക് വേദനയാവും.. അവൾക്കറിയാം അച്ഛന്റെ കണ്ണുകൾ നനഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള കാരണവും.. വേണ്ട ഇല്ലെ അവളെ വിഷമിപ്പിക്കണ്ട ഇല്ലെ..
ആശംസകൾ
രാജ്

Sranj said...

ഞാനീ എഴുതി കൂട്ടുന്നതൊക്കെ വായിക്കുന്നുണ്ട് എന്നത് തന്നെ വളരെ വലിയ കാര്യം.. എഴുത്തില്‍ മുന്‍ പരിചയം ഇല്ലാത്തത് കൊണ്ടും, സ്വന്തം എഴുത്തില്‍ വല്യ അഭിപ്രായമില്ലത്തത് കൊണ്ടും ഇതിനു വലിയ വിളംബരം ഒന്നും ചെയ്തിരുന്നില്ല.. ഈ വീടും വീട്ടുകാരെയും അറിയുന്ന കുറച്ചു കൂട്ടുകാരും ഈ വീടിന്റെ മുറ്റത്ത്‌ എന്നോടൊപ്പം ബാല്യകാലം ചിലവിട്ട (അവധിക്കാലങ്ങളില്‍ മാത്രം ) .. അച്ഛമ്മയുടെ മറ്റു പേരക്കുട്ടികളും മാത്രമായിരുന്നു ഇതിന്റെ വായനക്കാരും എനിക്ക് പ്രചോദനം തന്നതും ... താങ്കളും, പുല്‍ച്ചാടിയും, മാണിക്യം ചേച്ചിയും ഇവിടെ എത്തിപ്പെട്ടതും .. ഇത്രയും നല്ല വാക്കുകള്‍ ഇവിടെ കുറിച്ചിട്ടതും മഹാഭാഗ്യമായി കരുതുന്നു...

മാണിക്യം said...

ഇന്ന് ഫര്‍ണിച്ചര്‍ മാര്‍ട്ടില്‍ പോയി റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ വാങ്ങി വീട്ടില്‍ കൊണ്ടിടുമ്പോള്‍ ഭംഗിയുണ്ടാവും ...പക്ഷെ ഒരു ആയുഷ്ക്കാലം മനസ്സില്‍ നില്‍ക്കുന്ന ഓര്‍മ്മ തരാന്‍ അവയ്ക്കാവില്ല. പണ്ട് മരം മുറിച്ച് തടിയറുത്ത് വീട്ടുമുറ്റത്തിട്ട് ആശരാരിമാ‍ര്‍ ഇരുന്ന് കട്ടിലും മേശയും ഒക്കെ പണിയുന്നത് ഒരു അനുഭവം തന്നെയാണ്, അന്നൊക്കെ സ്കൂള്‍ ഉച്ചവരെ ഉള്ളു വരുന്ന വഴിക്ക് തന്നെ ആശരിയെ കൊണ്ട് പെന്‍സില്‍ ചെത്തികൂര്‍മ്പിക്കും ഉളികൊണ്ട് ചെത്തിക്കൂര്‍മ്പിക്കുന്ന പെന്‍സില്‍ കൊണ്ട് നല്ല ഭംഗിക്ക് എഴുതാന്‍ പറ്റും പിന്നെ അച്ഛനോട് പറഞ്ഞ് ആശാരിയെ കൊണ്ട് കാളയും വണ്ടിയും മടലില്‍ ചെത്തി എടുക്കും മടലുചെത്തി ചെറിയ രണ്ട് തടിചീള്‍ അടിച്ച് ചെവിയും കൊമ്പുകളും ഉള്ള മടല്‍ കാളയെ കയറു കെട്ടി വലിച്ച് മുറ്റവും പറമ്പും മുഴുവന്‍ ഓടും. ...അന്നു കിട്ടിയ ഒരു സന്തോഷം അത് മറക്കാനാവില്ല, വീട്ടില്‍ സ്ഥിരം ഷണ്മുഖം ആശാരിയായിരുന്നു കുട്ടികളെ ഒത്തിരി ഇഷ്ടമാണ് നല്ല കലാബൊധവും ഒരിക്കല്‍ തടികൊണ്ട് ബസ്സ് ഉണ്ടാക്കി തന്നു എനിക്ക് ... . . ഇതെന്താ എന്റെ കണ്ണ് നിറയുന്നേ? ഈശ്വരാ ആനമങ്ങാട് നിന്ന് ഞാന്‍ ഇനി ഒരിക്കലും ചെന്ന് എത്താന്‍ പറ്റാത്ത എന്റെ അച്ചന്റെ അടുത്തെത്തി ... ... ....

Sranj said...

അതെ.. മരം മുറിക്കുന്നതിനു മുന്‍പ് മരത്തോട് അനുവാദം ചോദിച്ചു ഒരു വ്രതാനുഷ്ടാനം പോലെ ആ പണിയോട് ബഹുമാനം കാണിച്ചിരുന്ന ആശാരിമാര്‍... അച്ചാച്ചന്‍ പരമേശ്വരന്‍ ആശാരിയെ കൊണ്ട് ഉണ്ടാക്കിച്ച മരക്കസേരകള്‍ ഇന്നും ചെറിയച്ചന്റെ വീട്ടില്‍ ഉണ്ട്.. ആ പൈതൃകത്തിന്റെ അവശേഷിക്കുന്ന ബാക്കിപത്രങ്ങളില്‍ ഒന്ന് ...

siddhy said...

ഓർമക്കുറിപ്പുകളെല്ലാം..മനോഹരങ്ങളാണ് ട്ടോ..നല്ല ശൈലി.. ശരിക്കും സ്പർശിക്കുന്നവ...ധൈര്യമായി തുടർന്നോളൂ..ഞങ്ങളെല്ലാം പിന്നിലുണ്ട്........

Unknown said...

nishede ezhuthu nannavunnu.ormakurippukal super.azhchapathippupole nammude curiosity koottalle

Sranj said...

നന്ദി സിദ്ധി .. മായ ..

മാണിക്യം said...

W0W!! എന്താ ഇപ്പൊ ഒരു തലയെടുപ്പ് ശരിക്കും ആന മങ്ങാട്ട് എത്തി!! ഉഗ്രന്‍!!

jayanEvoor said...

ഹ! ഹ!!
മാണിക്യം ചേച്ചി ഈ കൊച്ചിനെ ‘മങ്ങാട്ടുള്ള ആന’ആക്കിക്കളഞ്ഞല്ലോ!

ഞാനും ഒരു ആനമങ്ങാട്ടുകാരനാണ് അനിയത്തീ...


(ഡോ. ആനമങ്ങാടന്റെ ‘തിരോന്തരം‘ അനുഭവങ്ങള്‍...!
http://jayandamodaran.blogspot.com/2009_01_01_archive.html

വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി!
http://jayandamodaran.blogspot.com/2009_01_01_archive.html
ഇതു രണ്ടും ഒന്നു വായിക്കുമല്ലോ.)

ഇനി അനിയത്തി അല്ല ചേച്ചി ആണെങ്കിൽ അതും പറയണം!

Sranj said...

നന്ദി ചേച്ചി..

നാട് വിട്ട ശേഷം എവിടെയെങ്കിലും ഒരു ആനമങ്ങാട്ടു കാരനെ അല്ലെങ്കില്‍ കാരിയെ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്... ബ്ലോഗ്കള്‍ വായിച്ചു... ആനമങ്ങാട് എവിടെയാണ്? ഒരു നാരായണന്‍ വൈദ്യരെ അറിയാം.. ദശമൂലാരിഷ്ടം വാങ്ങാന്‍ പോകാറുണ്ട് ... ഈ ചിത്രത്തില്‍ കാണുന്ന വീട് അറിയുമോ? യു. പി. സ്കൂളിന്റെ അടുത്താണ്...
എന്തായാലും ഇവിടെ വന്നതിനും കമന്റിയതിനും നന്ദി...
(പസ്: ചേച്ചിയോന്നുമല്ല.. എന്ന് വച്ച് കുട്ടിയുമല്ല .. രണ്ടു കുട്ട്യോള്‍ടെ അമ്മയാണ്.. അവരെ അറിയണമെങ്കില്‍ ഇവിടെ ക്ലിക്കൂ.. - http://ranjusanju.blogspot.com/)

jayanEvoor said...

ആനമങ്ങാട് ഹൈസ്കൂളിനു മുന്നിലുള്ള വീടാണ് എന്റെ അമ്മയുടേത്.

ഇപ്പോൾ അവിടെ ഇളയ അമ്മാവനും കുടുംബവും താമസിക്കുന്നു.

ഞാൻ കൊല്ലത്തു സെറ്റിൽ ചെയ്തു. ജോലി തിരുവനന്തപുരത്ത്.

dr.jayan.d@gmail.com

Nishad Gopal said...

what happened got stuck!!!

Rahul said...

hehehe ithu comedy aayi..

Madan Ambat said...

You have a way with words...nice work...took me down the memory lane...Best wishes

Sranj said...

Thank you so much Madan Ji!

shanu said...

AAASHAMSAKAL ..............
Nanmakal mathram nernnu kondu ..
SHANU

സുധി അറയ്ക്കൽ said...

എവിടെ ??എഴുത്ത്‌ നിർത്തിയോ???